പള്ളുരുത്തി: കനത്ത മഴയിൽ പെരുമ്പടപ്പ് ശങ്കരനാരായണ ക്ഷേത്രം വെള്ളത്തിലായി. . ക്ഷേത്രത്തിനു പടിഞ്ഞാറ് വശത്തുള്ള കാന വ്യത്തിയാക്കിയിട്ട് വർഷങ്ങളായി.ചെളിയും മണ്ണും അടിഞ്ഞ് കിടക്കുന്നതിനാൽ വെള്ളം ഒഴുകി പോകുന്നില്ല. കാനയിൽ നിന്നും വെള്ളം ക്ഷേത്രവളപ്പിലേക്ക് കയറിക്കൊണ്ടിരിക്കുകയാണ്. ഡിവിഷൻ കൗൺസിലറോട് ക്ഷേത്രം ഭാരവാഹികൾ പരാതി പറഞ്ഞെങ്കിലും കാനപൊതുമരാമത്ത് വകുപ്പിന്റേതാണെന്നുംകോർപ്പറേഷന് ഒന്നും ചെയ്യാൻ കഴിയില്ലെന്നുംഅറിയിച്ചു..ഈ ഭാഗത്തെ പല കാനകളും വൃത്തിയാക്കിയിട്ട് വർഷങ്ങളായി. കുമ്പളങ്ങി വഴി മുതൽ പെരുമ്പടപ്പ് വരെ റോഡിൽ വെള്ളക്കെട്ടുമുണ്ട്