കൊച്ചി: പ്രകൃതിദുരിതത്തിൽ പെട്ടുഴലുന്ന വടക്കൻ മേഖലയിലുള്ളവർക്ക് അവശ്യവസ്തുക്കളെത്തിക്കാൻ എറണാകുളം കെ.എസ്.ആർ.ടി.സി സ്റ്റാൻഡിലും സൗകര്യം ഒരുക്കി. എത്തിക്കേണ്ട സ്റ്റോപ്പും ഏല്പിക്കേണ്ട ആളിന്റെ പേരും നൽകിയാൽ തൊട്ടടുത്ത ദിവസം തന്നെ ആനവണ്ടികൾ സൗജന്യമായി ആ സാധനങ്ങൾ എത്തിച്ചുകൊടുക്കും. ഒന്നാം നിലയിലെ ഓഫീസിലാണ് സാധനങ്ങൾ ശേഖരിക്കാൻ നിശ്ചയിച്ചതെങ്കിലും സ്റ്റാൻഡിലെ വെള്ളക്കെട്ട് പരിഗണിച്ച് താഴെ സ്റ്റേഷൻ മാസ്റ്ററുടെ ഓഫീസർ തത്‌ക്കാലം കളക്‌ഷൻ കേന്ദ്രമായി പ്രവർത്തിക്കും. അതേസമയം വെള്ളക്കെട്ട് ഭയന്ന് ഈ കളക്ഷൻ കേന്ദ്രത്തെ ആളുകൾ ഒഴിവാക്കുമോയെന്ന ആശങ്കയിലാണ് കെ.എസ്.ആർ. ടി.സി അധികൃതർ.