കൊച്ചി: എറണാകുളം ലിസി ആശുപത്രിയുടെ അനുബന്ധ സ്ഥാപനമായ ലിസി കോളേജ് ഒഫ് അലൈഡ് ഹെൽത്ത് സയൻസസിൽ ബിസിവിടി(ബാച്ചിലർ ഒഫ് കാർഡിയോ വാസ്കുലർ ടെക്നോളജി) കോഴ്സ് ആരംഭിക്കുന്നു. കേരള സർക്കാരിന്റെയും ആരോഗ്യ സർവ്വകലാശാലയുടെയും അംഗീകാരമുള്ള ഈ ഡിഗ്രി കോഴ്സിന്റെ ദൈർഘ്യം 4 വർഷമാണ്. ഫിസിക്സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങൾക്ക് 50 ശതമാനം മാർക്കോടെയുള്ള പ്ളസ് ടുവോ തത്തുല്യ യോഗ്യതയോ ഉള്ളവർക്കാണ് പ്രവേശനം. അപേക്ഷകൾ ലഭിക്കേണ്ട അവസാന തീയതി ആഗസ്റ്റ് 17. കൂടുതൽ വിവരങ്ങൾക്ക് : 0484-2755049, www.limen.in.