പള്ളുരുത്തി: കഞ്ചാവ് ഉപയോഗം ചോദ്യം ചെയ്ത ദമ്പതികളെ ഒരു സംഘം യുവാക്കൾ വീട് കയറി മർദ്ദിച്ചതായി പരാതി. കുമ്പളങ്ങി പഴങ്ങാട് പള്ളിക്ക് സമീപം ശാസ്താംപറമ്പിൽ ബിനീഷ് (43) ഭാര്യ മഞ്ജു (40) എന്നിവർക്കാണ് പരിക്കേറ്റത്.ഇവർ കരുവേലിപ്പടി ഗവ.ആശുപത്രിയിൽ ചികിത്സ തേടി..ഇവരുടെ പെട്ടിക്കടയും തകർത്തു.കഴിഞ്ഞ കുറെ നാളുകളായി പഞ്ചായത്തും പരിസര പ്രദേശവും മയക്കമരുന്ന്, കഞ്ചാവ് മാഫിയകളുടെ പിടിയിലാണെന്ന് ആക്ഷേപമുണ്ട്. പൊലീസ് ആശുപത്രിയിൽ എത്തി മൊഴി എടുത്തു