പറവൂർ : മനയ്ക്കപ്പടി അർദ്ധനാരീശ്വര മഠം മഠാധിപതിയായിരുന്ന സുബ്രഹ്മണ്യാനന്ദ ബാലയോഗിയുടെ (കൊച്ചുസ്വാമി) ഒന്നാം സമാധിദിനാചരണം വിവിധ ചടങ്ങുകളോടെ ആചരിച്ചു. ഗുരുപൂജ, രാമായണ പാരായണം, അഘണ്ഡനാമജപം, ദീപക്കാഴ്ച എന്നിവ നടന്നു. രാജു ശാന്തി മുഖ്യകാർമ്മികത്വം വഹിച്ചു. ഭക്തജനങ്ങൾക്ക് അരി വിതരണം എസ്.എൻ.ഡി.പി യോഗം പറവൂർ യൂണിയൻ വൈസ് പ്രസിഡന്റ് ഷൈജു മനയ്ക്കപ്പടി നിർവഹിച്ചു.