പറവൂർ : പറവൂർ ടൗൺ മർച്ചന്റ്സ് അസോസിയേഷൻ (പി.ടി.എം.എ ) ഭരണസമിതിയിലേക്ക് പ്രസിഡന്റ് കെ.ടി. ജോണി നേതൃത്വം നൽകുന്ന ഔദ്യോഗിക പാനൽ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. പ്രസിഡന്റ് ഉൾപ്പെടെ 25 അംഗ ഭരണസമിതിയിലേക്ക് ഇന്ന് രഹസ്യ ബാലറ്റിലൂടെ തിരഞ്ഞെെടുപ്പ് നടത്താനാണ് നിശ്ചയിച്ചിരുന്നത്. കൂടുതൽ നാമനിർദ്ദേശ പത്രികകൾ ലഭിച്ചിരുന്നെങ്കിലും മറ്റുള്ളവർ പിൻവലിച്ചതിനെ തുടർന്ന് തിരഞ്ഞെടുപ്പ് ഒഴിവാകുകയായിരുന്നു. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ വൈസ് പ്രസിഡന്റ് നസീർ ബാബു തിരഞ്ഞെടുപ്പ് നടപടികൾക്ക് നേതൃത്വം നൽകി.