അങ്കമാലി: നഗരസഭ എയർപോർട്ട് വാർഡിൽ പെയ്ത്ത് വെള്ളത്തിൽ ഒഴുകിയെത്തിയ മാലിന്യങ്ങൾ ജനകീയ പങ്കാളിത്തത്തോടെ നീക്കം ചെയ്തുതുടങ്ങി. ചുമട് തൊഴിലാളികളും (സി.ഐ.ടി.യു) പ്രദേശവാസികളും നഗരസഭയിലെ കണ്ടിൻജൻസി ജീവനക്കാരും ചേർന്നാണ് ജലമൊഴുക്ക് സുഗമമാക്കിയത്. കൗൺസിലർ ടി. വൈ. ഏല്യാസ്, യൂണിയൻ സെക്രട്ടറി പി.പി. തോമസ് തുടങ്ങിയവർ നേതൃത്വം നൽകി.