കാലടി: ഗ്രാമ പഞ്ചായത്തിലെ ഒമ്പതാം വാർഡ് മേക്കാലടി മേഖലയിൽ നിന്ന് ഒരു സംഘം യുവാക്കൾ നിലമ്പൂരിലെ പ്രളയദുരിത പ്രദേശത്ത് എത്തി ദുരിതാശ്വാസ പ്രവർത്തനങ്ങൾ ആരംഭിച്ചു. മേക്കാലടി വെൽഫെയർ അസോസിയേഷന്റെ നേതൃത്വത്തിൽ നാല്പതോളം വരുന്ന യുവാക്കളാണ് കഴിഞ്ഞദിവസം ഒരു ലോഡ് ഭക്ഷ്യവസ്തുക്കളും വീട്ടുപകരണങ്ങളുമായി നിലമ്പൂർ മമ്പാടിലെത്തിയത്. ഇന്നലെ രാത്രി രണ്ടാംഘട്ട ദൗത്യവുമായി യുവാക്കൾ നിലമ്പൂരിന് പുറപ്പെട്ടു. ഡീസൽ എൻജിൻ, മോട്ടോറുകൾ, പമ്പ് സെറ്റുകൾ, സോപ്പ് ഓയിൽ, ശുചീകരണത്തിനുള്ള ആവശ്യ വസ്തുക്കൾ തുടങ്ങിയവയുമായാണ് ഇവർ ലോറിയിൽ യാത്രതിരിച്ചത്. സംഘം ദുരിതബാധിത പ്രദേശത്ത് താമസിച്ചു നാല് ഗ്രൂപ്പുകളായി തിരിഞ്ഞാണ് ശുചീകരണ പ്രവർത്തനങ്ങൾ നടത്തുന്നതെന്ന് വെൽഫെയർ അസോസിയേഷൻ പ്രസിഡന്റ് നാസർ ആലിയ, സെക്രട്ടറി സുധീർ മുണ്ടേത്ത് എന്നിവർ പറഞ്ഞു