കൊച്ചി: കെ.കെ.വിശ്വനാഥൻ വക്കീലിന്റെ 27 ാം ചരമവാർഷികാചരണത്തിന്റെ ഭാഗമായി 22 ന് ശ്രീനാരായണ സേവാസംഘത്തിന്റെ നേതൃത്വത്തിൽ സഹോദര സൗധത്തിൽ സാമൂഹ്യനീതിയും സംവരണവും എന്ന വിഷയത്തിൽ സെമിനാർ നടക്കും. ഉച്ചയ്‌ക്ക് ശേഷം രണ്ടരയ്‌ക്ക് നടക്കുന്ന സെമിനാർ ജസ്‌റ്റിസ് ബി.കെമാൽപാഷ ഉദ്‌ഘാടനം ചെയ്യും. പ്രൊഫ. എം.കെ.സാനു ഭദ്രദീപം തെളിക്കും. തമ്പാൻ തോമസ് അനുസ്‌മരണ പ്രഭാഷണം നടത്തും. പിന്നാക്ക സമുദായ കമ്മിഷൻ മുൻ അംഗം വി.എ.ജെറോം, സണ്ണി എം.കപിക്കാട്, പിന്നാക്ക വിഭാഗ കമ്മിഷൻ മുൻ ഡയറക്‌ടർ വി.ആർ.ജോഷി, കെ.പി.എം.എഫ് ജനറൽസെക്രട്ടറി സുനന്ദ രാജൻ എന്നിവർ വിവിധ വിഷയങ്ങൾ അവതരിപ്പിക്കും. സേവാസംഘം പ്രസിഡന്റ് അഡ്വ. എൻ.ഡി. പ്രേമചന്ദ്രൻ അദ്ധ്യക്ഷത വഹിക്കും. സെക്രട്ടറി പി.പി.രാജൻ, ട്രഷറർ ഡോ.ടി.എൻ. വിശ്വംഭരൻ എന്നിവർ പ്രസംഗിക്കും.