അങ്കമാലി: പ്രളയക്കെടുതി മൂലം ദുരിതമനുഭവിക്കുന്നവരെ സഹായിക്കുന്നതിനായി അങ്കമാലി ഫിസാറ്റിൽ കളക്ഷൻ സെന്റർ തുടങ്ങി. വസ്ത്രങ്ങൾ, പുതപ്പുകൾ, പലവ്യഞ്ജനങ്ങൾ, ബഡ്ഷീറ്റുകൾ, മരുന്നുകൾ, ബ്രഷ്, പേസ്റ്റ് തുടങ്ങിയവയാണ് ശേഖരിക്കുന്നത്. ഇതിനോടകം തന്നെ രണ്ട് ട്രക്ക് നിറയെ സാധനങ്ങൾ മലപ്പുറം, വയനാട്, കോഴിക്കോട്, കണ്ണൂർ ജില്ലകളിലെ ദുരിതാശ്വാസ ക്യാമ്പുകളിൽ എത്തിച്ചതായി ഫിസാറ്റ് ചെയർമാൻ ഡോ. പോൾ മുണ്ടാടൻ അറിയിച്ചു. ഫിസാറ്റിലെ കളക്ഷൻ സെന്ററിലേക്ക് പൊതുജനങ്ങൾക്കും സാധനങ്ങൾ നൽകാം. ഫിസാറ്റ് എൻ.എസ്.എസ് ടെക്‌നിക്കൽ വിംഗിന്റെ നേതൃത്വത്തിലാണ് കളക്ഷൻ സെന്റർ പ്രവർത്തിക്കുന്നത്. അങ്കമാലി മേഖലകളിൽ വെള്ളം കയറിയ വീടുകളിൽ ഇവരുടെ നേതൃത്വത്തിൽ ശുചീകരണവും നടത്തുന്നുണ്ട്. പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് എൻ.എസ്.എസ് ടെക്‌നിക്കൽ വിംഗ് കോ ഓർഡിനേറ്റർ പ്രൊഫ. ജിബി വർഗീസ്, കോ ഓർഡിനേറ്റർ ടോം ആന്റോ എന്നിവർ നേതൃത്വം നൽകുന്നു. ഫോൺ: 0484 2725272.