നെടുമ്പാശേരി: ആവണംകോട്, നായത്തോട് മേഖലകളിലെ വെള്ളക്കെട്ട് ഒഴിവാക്കുന്നതിന് ചെങ്ങൽതോട് മാഞ്ഞാലി തോടുമായി ബന്ധിപ്പിക്കണമെന്ന് പ്രവാസി കോൺഗ്രസ് ആവശ്യപ്പെട്ടു. പ്രവാസി കോൺഗ്രസ് സംസ്ഥാന കമ്മിറ്റി അംഗം ബിജു കെ. മുണ്ടാടൻ, കെ.വി.ബേബി, കുഞ്ഞമ്മ ജോർജ്, ആലുവ നിയോജക മണ്ഡലം പ്രസിഡന്റ് രാജി ആന്റണി എന്നിവർ സംസാരിച്ചു. കൊഴുപ്പളം, ആവണംകോട് ഒറവഴി, ചൊവ്വര എന്നിവിടങ്ങളിലെ ഇടുങ്ങിയ കൽവെർട്ടിന് പകരം നീളവും ആഴവും കൂട്ടി പുതിയ പാലങ്ങൾ നിർമിക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു.