പറവൂർ : ജൻ ശിക്ഷൺ സൻസ്ഥാന്റെ നേതൃത്വത്തിൽ രണ്ടാഴ്ചക്കാലം സ്വച്ഛത ദ്വൈവാരാചരണം വിവിധ പരിപാടികളോടെ നടത്തി. റൂറൽ ഹെൽത്ത് മിഷൻ, ശുചിത്വ മിഷൻ, ഐ.സി.ഡി.എസ്, എനർജി മാനേജുമെന്റ് സെൽ, കോ - ഓപ്പറേറ്റീവ് ബാങ്ക്, സന്നദ്ധ സംഘടന, സമാദായിക സംഘടന, സർക്കാർ, സർക്കാതിതര സ്ഥാപനങ്ങൾ എന്നിവയുടെ സഹകരണത്തോടെ ബോധവത്കരണ ക്ളാസുകൾ, ശില്പശാലകൾ, ശുചീകരണം, വിവിധ മത്സരങ്ങൾ, ഡെമോൺസ്ട്രഷൻ, വൃക്ഷത്തൈ വിതരണം എന്നിവ സംഘടിപ്പിച്ചു. പ്രചരണ പരിപാടിയുടെ ഭാഗമായി ലഘുലേഖകൾ വിതരണം ചെയ്തു.