മൂവാറ്റുപുഴ: ദീർഘകാലം സി.പി.ഐ മൂവാറ്റുപുഴ മണ്ഡലം കമ്മിറ്റി അംഗവും മഞ്ഞള്ളൂർ ലോക്കൽ സെക്രട്ടറിയുമായിരുന്ന ഇരുപൂളുംകാട്ടിൽ ഇ.കെ. കുഞ്ഞിന്റെ നിര്യാണത്തിൽ അനുശോചനയോഗം ചേർന്നു. മഞ്ഞള്ളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ.ജെ. ജോർജ് അദ്ധ്യക്ഷതവഹിച്ചു. സി.പി.ഐ ജില്ലാ എക്സിക്യുട്ടീവ് അംഗം എൻ. അരുൺ, സി.പി.എം ലോക്കൽ സെക്രട്ടറി എ.എം. മത്തായി, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ടോമി തന്നിട്ട മാക്കൽ, സി.പി.ഐ മണ്ഡലം സെക്രട്ടറി ടി.എം. ഹാരിസ്, മണ്ഡലം സെക്രട്ടേറിയറ്റ് അംഗം കെ.എ. നവാസ് എന്നിവർ സംസാരിച്ചു.