muncipalily
വെള്ളക്കെട്ട് രൂക്ഷമായ നായത്തോട് പ്രദേശം അങ്കമാലി നഗരസഭാ ചെയർപേഴ്‌സൺ എം.എ. ഗ്രേസിയുടെ നേതൃത്വത്തിൽ സന്ദർശിക്കുന്നു

അങ്കമാലി : വെള്ളക്കെട്ട് രൂക്ഷമായ അങ്കമാലി നഗരസഭയിലെ എയർപോർട്ട് വാർഡും പരിസരവും പൊതുമരാമത്ത് എൻജിനിയറുടെ നേതൃത്വത്തിൽ പരിശോധന നടത്തി. നായത്തോട് മേഖലയിലെ 5 വാർഡുകളിലേയും പെയ്ത്ത് വെള്ളം ഒഴുകി എത്തുന്നത് എയർപോർട്ട് വാർഡിലേക്കാണ്. ഇതുമൂലം അംഗൻവാടി പരിസരത്തെ നിരവധി വീട്ടുകാർ മഴ കുറഞ്ഞിട്ടും വീടുകളിൽ താമസിക്കാൻ കഴിയാത്ത അവസ്ഥയിലാണ്. മറ്റൂർ കരിയാട് റോഡ് പുതുക്കി നിർമ്മിച്ചപ്പോൾ തോടിന്റെ വീതി കുറഞ്ഞുതും റോഡിന് ഉയരം കൂടിയതുമാണ് വെള്ളമൊഴുക്കിന് തടസമായത്. തോടുകളുടെ ആഴവും വീതിയും വർദ്ധിപ്പിക്കുകയും എൻ.എസ്.എസ്‌ കരയോഗത്തിനു പടിഞ്ഞാറുവശം ഒഴുകിയെത്തുന്ന വെള്ളം എയർപോർട്ട് ദിശയിലേക്കും കിഴക്കുഭാഗത്ത് എത്തിച്ചേരുന്ന വെള്ളം തുറങ്ങര തോട്ടിലേക്കും തിരിച്ചു വിടുന്നതു സംബന്ധിച്ചുള്ള സാദ്ധ്യതകൾ വിദഗ്ദ്ധസംഘം പരിശോധിച്ചു. പ്രദേശവാസികളുടെ നിർദ്ദേശങ്ങളും സംഘം കേട്ടു.
നഗരസഭ ചെയർപേഴ്‌സൺ എം.എ. ഗ്രേസി , വൈസ് ചെയർമാൻ എം.എസ്. ഗിരീഷ്‌കുമാർ, സ്ഥിരം സമിതി അദ്ധ്യക്ഷരായ വിനീത ദിലീപ്, പുഷ്പമോഹൻ, കെ.കെ. സലി, കൗൺസിലർമാരായ ടി.വൈ. ഏല്യാസ്, രേഖ ശ്രീജേഷ്, ബിനു.ബി.അയ്യമ്പിള്ളി, നഗരസഭ സെക്രട്ടറി ബീന എസ്.കുമാർ, പൊതുമരാമത്ത് അസിസ്റ്റന്റ് എൻജിനിയർ ലിസമേരി പോൾ, നഗരസഭ അസി. എൻജിനിയർ ബിജി.പി.എസ്, ഉണ്ണിക്കൃഷ്ണൻ പി.എസ്, രതീഷ്‌കുമാർ കെ. മാണിക്യമംഗലം, അജി പെരുന്തച്ചൻ തുടങ്ങിയവർ അടങ്ങുന്ന സംഘമാണ് പരിശോധന നടത്തിയത്.