കൊച്ചി: കുമ്പളങ്ങി പഞ്ചായത്ത് 13ാം വാർഡിലെ കിടപ്പുരോഗി ചിറയിൽ വീട്ടിൽ ചന്ദ്രന് കിടക്കയും പുതപ്പും നൽകി. ഭാര്യ ധർമണി, മക്കളായ ജയ, ജയേഷ് എന്നിവരടങ്ങുന്നതാണ് കുടുംബം. ഉദാരമനസ്കർ നൽകിയ കിടക്കയും പുതപ്പും മുൻ പഞ്ചായത്ത് പ്രസിഡന്റുമാരായ സൂസൺ ജോസഫും ജോൺ പഴേരിയും ചേർന്നു കൈമാറി. എൻ.വി. വിനോജ്, സി.പി. ആന്റണി എന്നിവർ സന്നിഹതരായിരുന്നു. സ്നേഹത്തണൽ മെഡിക്കൽ സംഘത്തിന്റെ ചികിത്സയിലാണ് ചന്ദ്രൻ.