പള്ളുരുത്തി: പള്ളുരുത്തിയിൽ അറക്കാൻ കൊണ്ടുവന്ന പോത്ത് വിരണ്ടോടി.ചിതറിയോടിയവഴിയാത്രക്കാർക്ക് ചെറിയ പരിക്കേറ്റു..ഇന്നലെ രാവിലെ 11 മണിയോടെ എ. ജെ. ഹാളിനു സമീപമാണ് സംഭവംസമീപത്തെ കടകൾക്കും കെട്ടിടങ്ങൾക്കും നാശനഷ്ടമുണ്ടായി.മട്ടാഞ്ചേരി ഫയർസ്റ്റേഷനിൽ നിന്നും പി.വി.അശോകന്റെ നേത്യത്വത്തിലുള്ള സംഘം എത്തി ഒന്നര മണിക്കൂറത്തെ പരിശ്രമം കൊണ്ട് പോത്തിനെ പിടിച്ചുകെട്ടി.