ആലുവ: മലബാറിലെ പ്രളയബാധിതർക്കായി ആലുവ റെയിൽവേ സ്റ്റേഷനിൽ അവശ്യസാധനങ്ങളുടെ കളക്ഷൻ സെന്റർ തുറന്നു. ആലുവ മീഡിയ ക്ളബ്, ആലുവയിലെ റസിഡന്റ്സ് അസോസിയേഷനുകളുടെ കൂട്ടായ്മയായ 'കോറ', ആലുവ ട്രെയിൻ പാസഞ്ചേഴ്സ് അസോസിയേഷൻ എന്നിവയുടെ സഹകരണത്തോടെയാണ് കളക്ഷൻ സെന്റർ തുറന്നത്. റെയിൽവേ സ്റ്റേഷനിലെ പാർസൽ ഓഫീസിലാണ് കളക്ഷൻ സെന്റർ. ഇന്നും കളക്ഷൻ സെന്റർ പ്രവർത്തിക്കും. ആദ്യഘട്ടത്തിൽ ലഭിച്ച സാധനങ്ങൾ നാളെ ട്രെയിൻ മാർഗം നിലമ്പൂരിലെത്തിക്കുമെന്ന് റെയിൽവേ ഹെൽത്ത് ഇൻസ്പെക്ടർ അരുൺ വിജയൻ അറിയിച്ചു.