1
ദുരിതാശ്വാസ സംഭരണ കേന്ദ്രത്തിൽ സഹായവുമായെത്തിയ വിദ്യാർത്ഥികൾ

തൃക്കാക്കര : ജില്ലാ ഭരണകൂടത്തിന്റെ ദുരിതാശ്വാസ വിഭവ സമാഹരണത്തിൽ അയൽവാസികളും കളിക്കൂട്ടുകാരുമായ ആറംഗ വിദ്യാർത്ഥി സംഘം ശ്രദ്ധനേടി.

പോക്കറ്റ് മണിയും ബന്ധുക്കളുടെയും അയൽവാസികളുടെയും സഹായങ്ങളും ഉപയോഗിച്ച് വാങ്ങിയ കുഞ്ഞുടുപ്പുകളും ബിസ്കറ്റടക്കമുള്ള സാധനങ്ങളുമായി കേന്ദ്രത്തിലെത്തിയ ഇവർ തൃക്കാക്കര നഗര സഭ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി അധ്യക്ഷൻ എം .എം നാസറിന്റെ നേതൃത്വത്തിൽ അത് ഉദ്യോഗസ്ഥർക്ക് കൈമാറി. കാക്കനാട് ഭവൻസ് ആദർശ വിദ്യാലയത്തിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥി അഭിനവ് മഹേശ്വർ, മേരി മാത പബ്ലിക് സ്കൂളിലെ അഭിനവ് രതീഷ്, മോറക്കാല സെന്റ് മേരീസ് എച്ച് .എസ്.എസ്. ഏഴാം ക്ലാസ് വിദ്യാർത്ഥികളായ ഇ.ഡി. അഖിൽ, ഇ.ഡി. അമൽ, സെൻറ് ചാൾസ് കോൺവന്റ് സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥി അർജുൻ റെജി, തൃക്കാക്കര സെന്റ് ജോസഫ് ഇ.എം.എച്ച്.എസ്.എസിലെ ഏഴാം ക്ലാസ് വിദ്യാർത്ഥി കിരൺ. കെ. ഗിരി എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.