thushar-bdjs
പ്രളയബാധിതർക്ക് ബി.ഡി.ജെ.എസ് പറവൂർ നിയോജക മണ്ഡലം കമ്മിറ്റി സംഭരിച്ച സാധനങ്ങൾ ബി.ഡി.ജെ.എസ് അദ്ധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി ക്യാമ്പിലേയ്ക്ക് കൈമാറുന്നു.

പറവൂർ : വയനാട്ടിലെ പ്രളയബാധിതർക്കായി ബി.ഡി.ജെ.എസ് പറവൂർ മണ്ഡലം കമ്മിറ്റി സംഭരിച്ച് നിലമ്പൂരിലെത്തിച്ച ഭക്ഷണ സാമഗ്രികളും മരുന്നുകളും വസ്ത്രങ്ങളും പായയും ബ്ളീച്ചിംങ്ങ് പൗഡറും നൽകി. നിലമ്പൂരിലെ ക്യാമ്പിലേയ്ക്ക് ബി.ഡി.ജെ.എസ് അദ്ധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി കൈമാറി. ജില്ലാ സെക്രട്ടറി പി.എസ്. ജയരാജ്, മണ്ഡലം പ്രസിഡന്റ് എം.പി. ബിനു, മണ്ഡലം സെക്രട്ടറി എൻ.കെ. സജീവ് ചക്കുമരശേരി, കെ.ബി രാജീവ് തുടങ്ങിവർ‌ നേതൃത്വം നൽകി.