മരട്:മരട് നഗരസഭയുടെ അഞ്ചാംവാർഡിലും തുരുത്തിക്ഷേത്രം റോഡിന്റെ വിവിധഭാഗങ്ങളിലും കനത്തവെളളക്കെട്ട് .വടക്കൻ മേഖലയിലാകെ വെള്ളക്കെട്ടിലായി.വൈക്കത്ത്ശേരി റോഡ് ,മാദ്ധ്യമംറോഡ്,ബി.ടി.സി റോഡ്,സെന്റ് ജോസഫ്ചാപ്പൽ റോഡ്,ജയന്തിറോഡ്, മാർട്ടിൻപുരം,നിരവത്ത്,ഇഎംഎസ് റോഡ്,എന്നിവിടങ്ങളൊക്കെ പൂർണമായും വെള്ളക്കെട്ടിൽ. വീടുകളും വെള്ളക്കെട്ടിലാണ്.
മരടിന്റെ വെളളക്കെട്ടുകളെ നിയന്ത്രിക്കുന്നത് അയിനിതോടായിരുന്നവെങ്കിലും അയിനിത്തോടിലെ കൈയേറ്റങ്ങളും മാലിന്യനിക്ഷേപവുംവെളളക്കെട്ട് രൂക്ഷമാക്കിയെന്ന് നാട്ടുകാർ പറയുന്നു.
ദുരന്ത നിവാരണ സേനയെകൊണ്ട് ഹൈവേയുടെ അടിയിലൂടെയുള്ള ഒന്നര മീറ്റർ പൈപ്പിലൂടെ വെള്ളം ഒഴിവാക്കാൻ മുൻസിപ്പൽ കമ്മിറ്റി തയ്യാറായാൽ മാത്രമേ വെളളക്കെട്ടിന്പരിഹാരമാവുവെന്ന് കെ.എ.ദേവസി പറഞ്ഞു.പ്രളയദുരന്തം നേരിടുന്ന ഇതരപ്രദേശങ്ങളിലെ ജനങ്ങൾക്ക് സഹായമെത്തിക്കാനുളള തിരക്കിലാണ് അഞ്ചാംവാർഡ് മെമ്പറും,പ്രതിപക്ഷപാർലമെന്ററി പാർട്ടിനേതാവുമായ കെ.എ.ദേവസി.