മൂവാറ്റുപുഴ: കർഷക തൊഴിലാളി യൂണിയൻ നേതാവായിരുന്ന എൻ.പി. ഗോപാലൻ നായരുടെ ഒന്നാം ചരമ വാർഷിക ദിനാചരണത്തോടനുബന്ധിച്ച് നടന്ന അനുസ്മരണ സമ്മേളനം കെ.എസ്.കെ.ടി.യു ജില്ലാ സെക്രട്ടറി സി.ബി. ദേവദർശനൻ ഉദ്ഘാടനം ചെയ്തു. വില്ലേജ് സെക്രട്ടറി ടി.എ. കുമാരൻ അദ്ധ്യക്ഷത വഹിച്ചു. ആർ. സുകുമാരൻ, , എം.ആർ. പ്രഭാകരൻ, കെ.പി. രാമചന്ദ്രൻ, കെ.എൻ. ജയപ്രകാശ്, കെ.എസ്. റഷീദ് , വി.ആർ. ശാലിനി, ടി.എൻ. മോഹനൻ, പി.എ. പാലിയ എന്നിവർ പ്രസംഗിച്ചു.