പനങ്ങാട്: ശ്രീമഹാഗണപതിക്ഷേത്രം ഓഡിറ്റോറിയവും ഗണേശാനന്ദ സഭയുംപ്രളയ ബാധിതർക്ക് ഒരിക്കൽകൂടി സ്നേഹ കൈത്താങ്ങാകുന്നു. ഇത്തവണസംഭരണകേന്ദ്രമാണ് ഇവിടം.കുമ്പളംപഞ്ചായത്ത്, കൊച്ചിൻ ബോട്ട് ക്ലബ്ബ്, തണൽഫൗണ്ടേഷൻ, പനങ്ങാട് സോണൽ റസിഡൻസ് അസോസിയേഷൻ,കുടുംബശ്രീ,ഫോർ എവർ,മനസ് ,ശ്രുതി,ഗണേശാനനന്ദസഭ,ഹരിതപനങ്ങാട്,എൻ.എസ്.എസ് യൂണിറ്റ്,പനങ്ങാട് സംഘംസാംസ്കാരികവേദി,എന്നീ സംഘടനകളുംസന്നദ്ധ സേവകരും ചേർന്ന് ജനകീയസമിതി രൂപീകരിച്ചു.കുമ്പളം പഞ്ചായത്ത്പ്രസിഡന്റ് സീതാചക്രപാണി ചെയർപേഴ്സനും, ,വി.പി.പങ്കജാക്ഷൻകൺവിനറുമായസമിതിയാണ് പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്നത്. കൊച്ചിൻബോട്ട്ക്ളബ്ബും,തണൽഫൗണ്ടഷനും സമാഹരിച്ച അവശ്യവസ്തുക്കൾ ഏറ്റുവാങ്ങിക്കൊണ്ടായിരുന്നുഉദ്ഘാടനം.വൈസ് പ്രസിഡന്റ് ടി.ആർ.രാഹുൽ അദ്ധ്യക്ഷതവഹിച്ചു.സോജൻ അറക്കൽ സ്വാഗതം പറഞ്ഞു.കഴിഞ്ഞ വർഷം ജില്ലയുടെ വിവിധ പ്രദേശങ്ങളിൽ നിന്നും എത്തിയ 600 പേർക്ക് ഒരുമാസത്തോളം ഭക്ഷണവും,വസ്ത്രവും നൽകിയസ്നേഹവീടായിരുന്നു ഗണേശാനന്ദ ഓഡിറ്റോറിയം..ആഗസ്റ്റ് 15ന് ഒറ്റക്കെട്ടായി പ്രളയ ദുരിതാശ്വാസ സാമഗ്രികൾ സംഭരിക്കുവാനാണ് തീരുമാനം.സംഭരിച്ച വസ്തുക്കൾ ജില്ലാകളക്ടറുടെ നിർദ്ദേശപ്രകാരം നിർദ്ദിഷ്ട കേന്ദ്രങ്ങളിൽഎത്തിക്കുമെന്ന് വൈസ് പ്രസിഡന്റ് ടി.ആർ.രാഹുൽ പറഞ്ഞു.