കൊച്ചി: ആൾ ഇന്ത്യ പണ്ഡിതർ മഹാജന സഭയുടെയും ആൾ ഇന്ത്യ ബ്യൂട്ടീഷൻ തൊഴിലാളി അസോസിയേഷന്റെയും നേതൃത്വത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് മുളവുകാട്ട് നടക്കും. പ്രാദേശികമായി ചികിത്സാസൗകര്യത്തിൽ പിന്നാക്കം നിൽക്കുന്ന ഈ പ്രദേശത്തെ രോഗികളായ ജനങ്ങൾക്ക് സാന്ത്വന പദ്ധതി പ്രകാരം സംഘടന നടത്തി വരുന്ന കാരുണ്യ പ്രവർത്തനത്തിന്റെ ഭാഗമായാണ് ക്യാമ്പ്. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ പേര് രജിസ്റ്റർ ചെയ്യണം. തീയ്യതി പിന്നീട് തീരുമാനിക്കും. കൂടുതൽ വിവരങ്ങൾക്ക് : 9562404632.