ആലുവ : എസ്.എൻ.ഡി.പി യോഗം യൂത്ത് മൂവ്‌മെന്റ് ആലുവ യൂണിയൻ പ്രവർത്തകർ വെള്ളംകയറിയ ചെറുകടപ്പുറം, വയൽക്കര എന്നിവിടങ്ങളിലെ വീടുകൾ ശുചീകരിച്ചു. യൂണിയൻ വെസ് പ്രസിഡന്റ് പി.ആർ. നിർമ്മൽകുമാർ, യൂത്ത് മൂവ്‌മെന്റ് പ്രസിഡന്റ് അമ്പാടി ചെങ്ങമനാട്, കൗൺസിലർമാരായ ജഗൽകുമാർ അടുവാശേരി, ഷാൻ ഗുരുക്കൾ, രതീഷ് പെയ്ക്കാട്ടുശേരി എന്നിവർ നേതൃത്വം നൽകി. വീടുകൾക്ക് പുറമെ ശാഖാ മന്ദിരങ്ങളും ശുചീകരിച്ചു.