കൊച്ചി: ഭാരതീയ വിദ്യാഭവന്റെ കൊച്ചി കേന്ദ്രം സുവ‌‌ർണ്ണ ജൂബില ആഘോഷിക്കാനൊരുങ്ങുന്നു. ഒരു വർഷം നീണ്ടുനിൽക്കുന്ന ആഘോഷ പരിപാടിക്ക് ആഗസ്റ്റ് 17ന് തുടക്കമാകും. ശനിയാഴ്ച വൈകിട്ട് നാലരയ്ക്ക് ടി.ഡി റോഡിലെ ഭാരതീയ വിദ്യാഭവന്റെ സർക്കാർ പട്ടേൽ സഭാഗൃഹത്തിൽ മഹാരാഷ്ട്ര മുൻ അഡ്വക്കേറ്റ് ജനറൽ ശ്രീഹരി ജി ആഗ്നേയ് ഉദ്ഘാടനം നിർവഹിക്കും. കേരള ഹൈക്കോടതി ജഡ്ജി ദേവൻ രാമചന്ദ്രൻ വിശിഷ്ടാതിഥിയായിരിക്കും. ഇ.രാമൻകുട്ടി, മീന വിശ്വനാഥൻ, സി.എ വേണുഗോപാൽ സി. ഗോവിന്ദ്, ഗോവിന്ദ്.കെ ഭരതൻ, രേണുക എൻ മേനോൻ, സുരേഷ്. കെ തുടങ്ങിയവർ സംസാരിക്കും.