കൊച്ചി: കടവന്ത്ര മട്ടലിൽ ഭഗവതിക്ഷേത്രത്തിൽ കർക്കടകം ഒന്ന് മുതൽ നടത്തി വന്നിരുന്ന ഗണപതി ഹോമവും ഭഗവൽസേവയും രാമായണ പാരായണ സമർപ്പണത്തോടെ കർക്കടകം 31ന് സമാപിക്കും. കെ. സുകുമാരന്റെ നേതൃത്വത്തിൽ നടന്നുവന്ന രാമായണ പാരായണം വിശേഷാൽ ദീപാരാധനയ്ക്ക് ശേഷം സമർപ്പിക്കും. പ്രസാദവിതരണം ശനിയാഴ്ച രാവിലെ നിറപൂത്തിരി പൂജയ്ക്ക് ശേഷം ഭക്തജനങ്ങൾക്ക് വിതരണം ചെയ്യും. മേൽശാന്തി എൻ.പി ശ്രീരാജ് ശാന്തിയുടെ മുഖ്യകാർമ്മികത്വത്തിലാണ് പരിപാടികൾ നടക്കുന്നതെന്ന് മാനേജിംഗ് ട്രസ്റ്റി കെ.കെ മാധവൻ അറിയിച്ചു.