sndp-chendamangalam-mehal
പറവൂർ യൂണിയൻ ചേന്ദമംഗലം മേഖലാ യോഗം യൂണിയൻ സെക്രട്ടറി ഹരി വിജയൻ ഉദ്ഘാടനം ചെയ്യുന്നു

പറവൂർ : ശ്രീനാരായണ ജയന്തി ആഘോഷങ്ങളുടെ ഭാഗമായി എസ്.എൻ.ഡി.പി യോഗം പറവൂർ യൂണിയൻ ചേന്ദമംഗലം മേഖലാ യോഗം യൂണിയൻ സെക്രട്ടറി ഹരി വിജയൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് സി.എൻ. രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. യോഗം ഡയറക്ടർ ബോർഡ് അംഗം ഡി. ബാബു, യൂണിയൻ കൗൺസിലർ കെ.ബി. സുഭാഷ്, എ.എൻ. ബിന്നി തുടങ്ങിയവർ സംസാരിച്ചു. മേഖലാ ചെയർമാനായി എ.എൻ. ബിന്നിയേയും കൺവീനറായി കണ്ണൻ കുട്ടുകാടിനെയും തിരഞ്ഞെടുത്തു.