bhoomika-tv
ദുരിതബാധിതർക്ക് സാമഗ്രികളുമായുള്ള വാഹനത്തിന്റെ ഫ്ളാഗ് ഓഫ് പ്രദീപ് തോപ്പിലും സിന്ധു ദിനരാജും ചേർന്ന് നിർവഹിക്കുന്നു.

പറവൂർ : മലപ്പുറം, വയനാട് ജില്ലകളിലെ പ്രളയബാധി​തർക്കായി​ ലയൺസ് ക്ളബ് ഓഫ് കേബിൾ ടി.വി ഫെഡറേഷന്റേയും ഭൂമിക ഡിജിറ്റൽ കേബിൾ ടി.വി. ഓപ്പറേറ്റർമാരുടേയും സംയുക്താഭിമുഖ്യത്തിൽ സാധന സാമഗ്രികളുമായി വാഹനം പറവൂരിൽ നിന്ന് പുറപ്പെട്ടു. നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പ്രദീപ് തോപ്പിലും ലയൺസ് ക്ളബ് റീജിയണൽ ചെയർപേഴ്സൺ സിന്ധു ദിനരാജും ചേർന്ന് ഫ്ളാഗ് ഓഫ് ചെയ്തു. കെ.സി.എഫ് സംസ്ഥാന പ്രസിഡന്റ് ഇ. ജയദേവൻ, ലയൺസ് ക്ളബ് ഭാരവാഹികളായ ഐസക് ആന്റണി, റാൽഫ് ലിലിയൻ, ടി.ആർ. സാനു, പി.എസ്. ബിജു, ഭൂമിക ഡയറക്ടർമാരായ സിനോയ് ടി.എം, ഷാജി വി.എ, എ.ജെ. വിക്ടർ, ആഷി റോഡ്രിക്സ് തുടങ്ങിയവർ പങ്കെടുത്തു. അഞ്ചര ലക്ഷത്തിലധികം രൂപയുടെ സമാഗ്രികളാണ് ദുരിതബാധിതർക്ക് വിതരണം ചെയ്യുന്നത്.