പെരുമ്പാവൂർ: നാഷണൽ പെർമിറ്റ് ലോറിയിടിച്ച് കുറിച്ചിലക്കോട് പി വി പൂവത്തുങ്കൽ വീട്ടിൽ പി.വി ജോയി (43) മരിച്ചു. ബുധൻ രാവിലെ 11ന് പി.പി റോഡിലാണ് അപകടം. റോഡ് മുറിച്ചു കടക്കുന്നതിനിടെ ലോറി ഇടിക്കുകയായിരുന്നു. തൽക്ഷണം മരിച്ചു. ലിജിയാണ് ഭാര്യ. മക്കൾ: ആൻ മരിയ, അബിൻ ജോയ്. സംസ്‌കാരം വ്യാഴം രണ്ടിന് കോടനാട് സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയിൽ.