പറവൂർ : അണലിപ്പാമ്പിന്റെ കടിയേറ്റ് ഏഴിക്കര പുളിങ്ങനാട് കല്ലറയ്ക്കൽ കെ.വി. തോമസിനെ (55) ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം വൈകിട്ടാണ് സംഭവം. മത്സ്യബന്ധന ആവശ്യത്തിനായി മരം വെട്ടുന്നതിനിടെ വലതുകാലിന്റെ ചെറുവിരലിലാണ് കടിയേറ്റത്. അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിയിൽ ചികിത്സയിലാണ്.