തോപ്പുംപടി: മഴ ശക്തി പ്രാപിച്ചതോടെ പടിഞ്ഞാറൻ കൊച്ചിയിലെ റോഡുകൾ തകർന്ന് തരിപ്പണമായി.തോപ്പുംപടി മുതൽ കുമ്പളങ്ങി വരെയുള്ള റോഡുകളിൽ വൻകുഴികളാണ്. കുഴി ശല്യം രൂക്ഷമായതിനെ തുടർന്ന് സ്വകാര്യ ബസുകളും ഓട്ടോറിക്ഷക്കാരും സർവീസ് നിർത്തിവെക്കാനൊരുങ്ങുകയാണ്.പെരുമ്പടപ്പ് സ്റ്റാൻഡ് പരിസരത്തെ വൻകുഴി മൂടാത്തതിനെ തുടർന്ന് ബിജെപി പ്രവർത്തകൻ കെ.കെ.റോഷൻ കുമാർ റോഡിലെ കുഴിയിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ഇതിനു ശേഷം ഈ കുഴിയിൽ വീണ് ഒരു ബൈക്ക് യാത്രക്കാരന്റെ കാൽഒടിഞ്ഞു. പളളുരുത്തി മരുന്ന് കട, നട, വെളി, ഇടക്കൊച്ചി, പെരുമ്പടപ്പ്, മട്ടാഞ്ചേരി, ഫോർട്ട് കൊച്ചി എന്നിവിടങ്ങളിലെറോഡുകൾ മുഴുവനായും തകർന്നു. തോപ്പുംപടി ജംഗ്ഷൻ മാത്രമാണ് മഴക്ക് മുൻപ് കട്ട വിരിച്ചത്. ഇടക്കൊച്ചിയിൽ കുടിവെള്ള പൈപ്പിടാൻ വെട്ടിപൊളിച്ച ഹൈവേ റോഡ് മാസം പത്ത് കഴിഞ്ഞിട്ടും നന്നാക്കാൻ കഴിഞ്ഞിട്ടില്ല. മഴക്കാലം പറഞ്ഞാണ് അധികാരികൾ ഇപ്പാൾ റോഡ് പണി നടത്താത്തത്.എന്നാൽ കാലവർഷം മാറി നിന്ന ജൂൺ, ജൂലൈ മാസങ്ങളിലും അധികാരികൾ അനങ്ങിയില്ല