കളമശ്ശേരി: മലബാറിലെ പ്രളയബാധിത പ്രദേശത്തെ അഞ്ഞൂറ് കുടുംബങ്ങൾക്ക് കളമശ്ശേരി യുവജനവേദി സഹായമെത്തിക്കുന്നു. അഞ്ഞൂറ് കുടുംബങ്ങൾക്ക് ആവശ്യമായ നിത്യോപയോഗ സാധനങ്ങളുമായി പ്രവർത്തകർ പുറപ്പെട്ടു. വീടുകൾശുചിയാക്കാനുള്ള ഉപകരണങ്ങളുമായി ഇരുപത് വളണ്ടിയർമാരാണ് പുറപ്പെട്ടത് .വാഹനങ്ങളുടെയാത്ര നൗഷാദ് ഫ്ലാഗ് ഓഫ് ചെയ്തു. യുവജനവേദി പ്രസിഡന്റ് പി.എം.നജീബ് അദ്ധ്യക്ഷത വഹിച്ചു.സെക്രട്ടറി റഫീക്ക് തെക്കൻ, മനാഫ് പുതുവയിൽ ഫിറോസ് കെ.എ, നാസർ മൂലപാടം തുടങ്ങിയവർ സംസാരിച്ചു