പള്ളുരുത്തി: കനത്ത മഴയിൽ പള്ളുരുത്തി എസ്.ഡി.പി.വൈ സ്ക്കൂളും പരിസരങ്ങളും മുങ്ങി. ഇതു മൂലം രാവിലെ മൈതാനത്ത് കായിക വിനോദത്തിന് എത്തുന്ന നൂറ് കണക്കിന് കുട്ടികൾ ദുരിതത്തിലായി.കൂടാതെ വെളിമാർക്കറ്റിലേക്ക് എത്തുന്ന നിരവധി പേരും കഷ്ടത്തിലാണ്.വെള്ളത്തെ തുടർന്ന് പലരും സി.പി.എം ഓഫീസ് വഴിയാണ് മാർക്കറ്റിലേക്ക് എത്തുന്നത്. മൈതാനത്തിനു സമീപത്തെ ഓടകളിൽ ചെളിയും മണ്ണും രൂപപ്പെട്ടതിനെ തുടർന്ന് വെള്ളം ഒഴുകി പോകാൻ സ്ഥലമില്ലാതായതോടെയാണ് മൈതാനത്ത് വെള്ളക്കെട്ട് രൂക്ഷമായത്. കാനകൾ വൃത്തിയാക്കിയിട്ട് വർഷങ്ങളായെന്ന് നാട്ടുകാരുടെ പരാതി. വെള്ളക്കെട്ട് മൂലം മൈതാനത്തിനു സമീപത്തെ കച്ചവടക്കാരും ദുരിതത്തിലായി