തൃക്കാക്കര : കളക്ടറേറ്റിൽ രാവിലെ 8.30ന് കൃഷി വി.എസ് സുനിൽ കുമാർ ദേശീയ പതാക ഉയർത്തും. സ്വാതന്ത്ര്യ സമര സേനാനികളെ ആദരിക്കും. വിശിഷ്ട സേവനത്തിന് ഉദ്യോഗസ്ഥർക്കുള്ള ജില്ലാ കളക്ടറുടെ പുരസ്കാരം വിതരണം ചെയ്യും. ഡെപ്യൂട്ടി കളക്ടർ (ഇലക്ഷൻ) എസ് ഷാജഹാൻ, അഡീഷണൽ ജില്ലാ മെഡിക്കൽ ഓഫീസർ ഡോക്ടർ ശ്രീദേവി എസ്, കോതമംഗലം തഹസിൽദാർ റേച്ചൽ കെ വർഗീസ്, ഡെപ്യൂട്ടി തഹസിൽദാർ ബിന്ദു രാജ്, ഏനാനെല്ലൂർ വില്ലേജ് ഓഫീസർ റോയ് പി ഏലിയാസ്, പി.ഡബ്ല്യു.ഡി (കെട്ടിടവിഭാഗം) തേർഡ് ഗ്രേഡ് ഓവർസിയർ ആൻസി ജോർജ്ജ്‌, കളക്ടറേറ്റ് സീനിയർ ക്ലർക്ക് വിനു രാജ്.വി.എസ്, ജെയ് ജേക്കബ്, രമ്യ കല എം വി, കുന്നത്തുനാട് താലൂക്ക് ഡ്രൈവർ മനോജ് എം വി . എന്നിവരാണ് പുരസ്കാര ജേതാക്കൾ.

ഉദയംപേരൂർ എസ്.എൻ.ഡി.പി.എച്ച്.എസ്.എസ് , എറണാകുളം റൂറൽ പൊലീസ് സൂപ്രണ്ട് എന്നീ സ്ഥാപനങ്ങളാണ് മുഖ്യമന്ത്രിയുടെ റോളിംഗ് ട്രോഫി ഏറ്റുവാങ്ങുന്നത്.