പള്ളുരുത്തി: ചെല്ലാനത്ത് പുലിമുട്ടും കടൽഭിത്തിയും അടിയന്തിരമായി നിർമ്മിച്ചു നൽകണമെന്നാവശ്യപ്പെട്ട് ബി ജെ പി പ്രവർത്തകർ പഞ്ചായത്താഫീസിലേക്ക് മാർച്ചും ധർണയും നടത്തി. ജില്ലാ സെക്രട്ടറി കെ.എസ്.ഷൈജു ഉദ്ഘാടനം ചെയ്തു.ബസാർ ഭാഗത്തു നിന്നും പ്രകടനമായാണ് പ്രവർത്തകർ എത്തിയത്‌.എ .വി.ഗോപി അദ്ധ്യക്ഷത വഹിച്ചു.എസ്.ആർ.ബിജു, വി.കെ.സുദേവൻ, എൻ.എൽ. ജെയിംസ്, പ്രവീൺ ദാമോദര പ്രഭു തുടങ്ങിയവർ സംബന്ധിച്ചു.