ഇടപ്പള്ളി : വീടും സ്ഥലവും ഇല്ലാത്തവർക്കുള്ള സർക്കാരിന്റെ ലൈഫ് ഭവന
പദ്ധതിക്ക് കൊച്ചി നഗരസഭയിൽ മാത്രം പതിമൂവായിരത്തോളം അപേക്ഷകർ.
53ഡിവിഷനുകളിലെ അർഹത പരിശോധനകൾ പൂർത്തിയായി .
മട്ടാഞ്ചേരി ടൗൺ ഹാളിൽ വച്ച് നടന്ന ഒന്ന് മുതൽ 28 വരെ
ഡിവിഷനുകളിലെ പരിശോധനയിൽ മാത്രം 2750.അപേക്ഷകർ .29.മുതൽ
52.വരെയുള്ള ഡിവിഷനുകളിലെ അപേക്ഷകരുടെ പരിശോധനയും കഴിഞ്ഞ ദിവസം എറണാകുളം
ടൗൺ ഹാളിൽ പൂർത്തിയായി . ബാക്കിയുള്ള 53.മുതൽ
74.വരെയുള്ളവരുടെ അർഹത പരിശോധന 19,20.തീയതികളിൽ എറണാകുളം ടൗൺ ഹാളിൽ വച്ച്
നടക്കുമെന്ന് കോ ഓർഡിനേറ്റർ സുനിൽ .പി .എ പറഞ്ഞു . ഏറ്റവും കൂടുതൽ
അപേക്ഷകർ പശ്ചിമ കൊച്ചിയിൽ നിന്നാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി . റേഷൻ
കാർഡ് ,വില്ലേജ് ഓഫീസിൽ നിന്നുള്ള രേഖകൾ എന്നിവയാണ് അർഹതക്കുള്ള
പരിശോധനയ്ക്ക് വിധേയമാക്കുന്നത് .
എറണാകുളം ടൗൺ ഹാളിൽ നടന്ന ലൈഫ് ഭവന പദ്ധതിയുടെ പരിശോധനയിൽ
രേഖകളുമായി എത്തിയ അപേക്ഷകരുടെ തിരക്ക്