കൊച്ചി: സ്വാതന്ത്ര്യത്തിന്റെയും ദേശീയപതാകയുടെയും പ്രാധാന്യം ബോദ്ധ്യപ്പെടുത്തുന്ന 'ഇഷ്‌ക് തിരംഗെ സെ' ഹ്രസ്വചിത്രവുമായി കലൂർ ഗ്രീറ്റ്‌സ് പബ്ലിക് സ്‌കൂൾ. മൾട്ടിമീഡിയ ആൻഡ് ഫോട്ടോഗ്രഫി ക്ലബാണ് ഫിലിം ഒരുക്കിയത്. റോഡിലെ ചെളിവെള്ളത്തിൽ വീഴുന്ന ദേശീയപതാക, എൽ.കെ.ജി വിദ്യാർത്ഥിനി ഓടിച്ചെന്നെടുക്കുന്നതും കൈയിലുണ്ടായിരുന്ന ശുദ്ധജലം കൊണ്ടു കഴുകി വൃത്തിയാക്കുന്നതുമാണ് ഇതിവൃത്തം. ഫോർട്ട് കൊച്ചിയിലായിരുന്നു ചിത്രീകരണം.ക്യാമറ: നൗഷാദ് . ക്ലബ് അംഗങ്ങളായ ഭവ്യ, അഖ്‌സ, മരിയാൻ, ഹിബ ജാഫർ എന്നിവരാണ് നേതൃത്വം നൽകി. എൽ.കെ.ജി വിദ്യാർത്ഥിനി ഏക്തയാണു കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചത്.