കൊച്ചി: ജില്ലയിലെ ലീഡ് ബാങ്കായ യൂണിയൻ ബാങ്ക് ഒഫ് ഇന്ത്യ വ്യവസായ വായ്പാ അവബോധ ശില്പശാല സംഘടിപ്പിച്ചു. ബാങ്ക് റീജണൽ ഓഫീസിൽ വച്ച് നടന്ന പരിപാടിയിൽ സംരംഭകർ, വ്യവസായ സംഘടനകൾ , സംഘടനാ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.കുറഞ്ഞ പലിശയും ലഘൂകരിച്ച നടപടി ക്രമവുമുള്ള വായ്പാ ഉല്പന്നങ്ങളെ പറ്റി ബാങ്ക് പ്രതിനിധികൾ വിശദീകരിച്ചു. യൂണിയൻ ബാങ്ക് റീജണൽ മേധാവി കൃഷ്ണസ്വാമി, വ്യവസായ വായ്പാ വിഭാഗം എ.ജി.എം. ദീപ്തി ആനന്ദൻ, ക്രെഡിറ്റ് മാനേജർ റിനീഷ് എന്നിവർ സംസാരിച്ചു.