കൊച്ചി: മീൻതീറ്റയ്ക്ക് മുൻകാല പ്രാബല്യത്തോടെയുള്ള ചരക്ക് സേവന നികുതി (ജി.എസ്.ടി) വ്യവസായത്തെ തകർക്കുമെന്ന് ഫിഷ് മീൽ നിർമാതാക്കൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. നികുതിയിൽ നിന്നും ഒഴിവാക്കിയിരുന്ന മീൻതീറ്റയ്ക്ക്(ഫിഷ് മീൽ) അഞ്ച് ശതമാനം വരെ ജി.എസ്.ടി ഏർപ്പെടുത്തിയതോടെ നിർമ്മാതാക്കൾക്ക് കോടിക്കണക്കിന് രൂപ പിഴ നൽകേണ്ട സ്ഥിതിയാണെന്ന് ഓൾ ഇന്ത്യ ഫിഷ് മീൽ ആൻഡ് ഓയിൽ മാനുഫാക്‌ചേഴ്‌സ് ആൻഡ് മർച്ചന്റ്‌സ് അസോസിയേഷൻ പ്രസിഡന്റ് പി.കെ മുഹമ്മദ് ബഷീർ പറഞ്ഞു. ജി.എസ്.ടി നിലവിൽ വന്ന ഘട്ടത്തിൽ മീൻതീറ്റയ്ക്ക് അഞ്ച് ശതമാനം നികുതി ഏർപ്പെടുത്തിയ ഉത്തരവ് സർക്കാർ പിന്നീട് തിരുത്തിയിരുന്നു. കഴിഞ്ഞ രണ്ട് വർഷമായി ഉത്പാദകരും വ്യാപാരികളും മീൻതീറ്റയ്ക്ക് നികുതി ഈടാക്കാതെയാണ് ഉത്പന്നം വിറ്റിരുന്നത്. എന്നാൽ കഴിഞ്ഞ ഡിസംബറിൽ മീൻതീറ്റയ്ക്കും നികുതി ബാധകമാണെന്നുംമുൻകാല പ്രാബല്യത്തോടെ പിഴ സഹിതം അടയ്ക്കണമെന്നും കേന്ദ്ര സർക്കാർ സർക്കുലർ പുറത്തിറക്കി 12 ശതമാനം ജി.എസ്.ടി ഏർപ്പെടുത്തിയ ഫിഷ് ഓയിലിന്12 ശതമാനം ജി.എസ്.ടി ഏർപ്പെടുത്തിയിട്ടുണ്ട് .
ജൂലായ് ഒന്നുമുതൽ ഫിഷ് മീൽ ഉൽപാദനം നിർത്തി. അസോസിയേഷൻ ദേശീയ സെക്രട്ടറി മുഹമ്മദ് ദാവൂദ് സേഠ്, കേരള ചാപ്റ്റർ സെക്രട്ടറി ടി മുഹമ്മദ്, വൈസ് പ്രസിഡന്റ് മുഹമ്മദ് റോഷൻ കബീർ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.