mla-file
കടവൂർ സർക്കാർ സ്ക്കൂളിലെ ദുരിതാശ്വാസ ക്യാമ്പ് എൽദോഎബ്രഹാം എം.എൽ. എ സന്ദർശിക്കുന്നു

മൂവാറ്റുപുഴ: ഉരുൾപൊട്ടൽ ഭീഷണിയെതുടർന്ന് പെെങ്ങോട്ടൂർ പഞ്ചായത്തിലെ കടവൂർ വില്ലേജിൽ 60 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. വർഷങ്ങൾക്കുമുമ്പ് ഉരുൾപൊട്ടൽ ഉണ്ടായ നാലാം ബ്ലോക്കിൽനിന്നും മണിപ്പാറയിൽ നിന്നുമുള്ള കുടുംബങ്ങളെയാണ് കടവൂർ ഗവ. ഹെെസ്ക്കൂളിലേക്ക് മാറ്റിയത്. ഇതിൽ ചില കുടുംബങ്ങൾ ബന്ധുവീടുകളിൽ അഭയം തേടിയിട്ടുണ്ട്. കനത്തമഴയെ തുടർന്ന് മണ്ണിടിച്ചിലും ഉരുൾപൊട്ടലും ഉണ്ടാകുമെന്ന കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പിനെ തുടർന്നാണ് കടവൂർ സർക്കാർ സ്ക്കൂളിൽ ദുരിതാശ്വാസ ക്യാമ്പ് തുറന്നത്.