c-a-moosa-maulavi
മുടിക്കൽ ദർഗാഷെരീഫിൽ ആണ്ടുനേർച്ചയോടനുനബന്ധിച്ച് ഇമാം സി. എ. മൂസാ മൗലവിയുടെ നേതൃത്വത്തിൽ നടന്ന പ്രാർത്ഥന

പെരുമ്പാവൂർ: മാടവന അബുബക്കർ മുസലിയാർ ദർഗാ ഷെരീഫിലെ ആണ്ട് നേർച്ച മുടിക്കൽ ജുമാ മസ്ജിദ് ഇമാം സി. എ. മൂസാ മൗലവിയുടെ നേതൃത്വത്തിൽ നടന്നു. മാടവന മൻസൂർ ഹാജി അദ്ധ്യക്ഷത വഹിച്ചു. പ്രളയബാധിതർക്ക് കൈത്താങ്ങാകാനും പുനധിവാസത്തിന് സാഹചര്യമൊരുക്കുവാനും ആഹ്വാനം ചെയ്താണ് ചടങ്ങിന് സമാപനം കുറിച്ചത്. തുടർന്ന് നടന്ന സ്വലാത്തിന് ഇസ്മായിൽ ഫൈസി വണ്ണപ്പുറം, കുഞ്ഞുമൊയ്തീൻ സഖാഫി,എന്നിവർ നേതൃത്വം നൽകി. അന്നദാന ചടങ്ങ് മുടിക്കൽ ജുമാ മസ്ജിദ് പ്രസിഡന്റ് എം.കെ. ഹംസ ഹാജി ഉദ്ഘാടനം ചെയ്തു.