ആലുവ: മഴക്കെടുതിയിൽ വെള്ളം കയറി വൃത്തികേടായ വീടുകൾ കന്യാസ്ത്രീകളുടെ സംഘം ശുചീകരിച്ച് താമസയോഗ്യമാക്കി. അശോകപുരത്തുള്ള എഫ്.സി.സി സിസ്റ്റേഴ്‌സാണ് മാതൃകയായത്.
ചൂർണിക്കര പഞ്ചായത്ത് എസ്.പി.ഡബ്ല്യു ഗവ. എൽ പി സ്‌കൂൾ ക്യാമ്പിലുള്ളവരുടെ വീടുകൾ വൃത്തിയാക്കുന്ന ജോലിയാണ് സിസ്റ്റർമാർ ഏറ്റെടുത്തത്. സിസ്റ്റർ ഷിഫിയുടെ നേതൃത്വത്തിലാണ് 15 കന്യാസ്ത്രീകൾ ചൂർണിക്കരയിൽ എത്തിയത്. പഞ്ചായത്ത് പ്രസിഡന്റ് ബാബു പുത്തനങ്ങാടിയും ഇവരോടൊപ്പം ഉണ്ടായിരുന്നു. കരുവേലി മണപ്പുറത്തെ റോഡിലെ ചെളി പഞ്ചായത്ത് അധികാരികൾ വൃത്തിയാക്കി.