അങ്കമാലി: പ്രളയ ദുരിതബാധിതർക്കായി സി.പി.എം നേതൃത്വത്തിൽ അങ്കമാലി ടൗണിൽ ഹുണ്ടിക പിരിവ് നടത്തി. ജില്ലെ സെക്രട്ടേറിയറ്റ് അംഗം എം.പി. പത്രോസ്, പി.ജെ വർഗീസ്, അഡ്വ.കെ.കെ.ഷിബു, നഗരസഭ ചെയർപേഴ്‌സൺ എം.എ ഗ്രേസി, എം.കെ. റോയി, കൗൺസിലർമാരായ ടി. വൈ. ഏല്യാസ്, എം.ജെ.ബേബി, ബിനു ബി അയ്യമ്പിള്ളി തുടങ്ങിയവർ നേതൃത്വം നൽകി. 34,850 രൂപ ടൗണിൽ നിന്ന്ലഭിച്ചു.