പറവൂർ : പറവൂർ സഹകരണ ബാങ്ക് ഓണത്തോടനുബന്ധിച്ച് നിരവധി വായ്പാ പദ്ധതികൾ നടപ്പാക്കും. അംഗ കുടുംബത്തിന് കുറഞ്ഞ പലിശനിരക്കിൽ മുതൽ 40,000 രൂപ ഉത്സവകാല വായ്പ നൽകും. കൈത്തറി നാടിന്റെ കൈത്തിരി പദ്ധതി പ്രകാരം 1,000 രൂപയുടെ വായ്പാ കൂപ്പൺ ഉപയോഗിച്ച് 2,000 രൂപയുടെ കൈത്തറി വസ്ത്രങ്ങൾ ലഭ്യമാക്കും. 50,000 രൂപ വരെയുള്ള വ്യക്തിഗത വായ്പകൾ അപേക്ഷ നൽകുന്ന ദിവസം തന്നെ പണം അനുവദിച്ച് നൽകുമെന്ന് പ്രസിഡന്റ് കെ.എ. വിദ്യാനന്ദൻ അറിയിച്ചു.