പറവൂർ : പ്രളയം തകർത്തെറിഞ്ഞ വടക്കൻ ജില്ലകളിലുള്ളവർക്ക് സഹായപ്രവാഹം തുടരുന്നു. ഇ.എം.എസ് സാംസ്കാരിക പഠനകേന്ദ്രത്തിന്റെ നേതൃത്വത്തിൽ അവശ്യസാധനങ്ങളുമായി രണ്ടാമത്ത വാഹനം ഇന്നലെ യാത്രതിരിച്ചു. ഡോ.സുനിൽ പി. ഇളയിടം ഫ്ലാഗ് ഓഫ് ചെയ്തു. ഇവ കൽപറ്റ എം.എൽ.എ സി.കെ. ശശീന്ദ്രന്റെ ഓഫീസിന് കൈമാറി. നിലമ്പൂർക്കും വയനാട്ടിലേക്കുമായി 25 ലക്ഷം രൂപയുടെ സാധന സാമഗ്രികളാണ് പഠനകേന്ദ്രത്തിന്റ നേതൃത്വത്തിൽ സമാഹരിച്ച് വിതരണം ചെയ്തത്. മൂത്തകുന്നത്ത് സി.പി.എം, ഡി.വൈ.എഫ്.ഐ പ്രവർത്തകർ സമാഹരിച്ച ഒരു ലോഡ് അവശ്യസാധനങ്ങൾ മലപ്പുറത്തേക്ക് കൊണ്ടു പോയി. വാഹനത്തിന്റെ ഫ്ലാഗ് ഓഫ് ഏരിയ കമ്മറ്റി അംഗം കാർത്യായനി സർവൻ നിർവഹിച്ചു.