അങ്കമാലി: വെള്ളപ്പൊക്കത്തിൽ ചെളി അടിഞ്ഞുകൂടി വൃത്തിഹീനമായ സർക്കാർ സ്‌കൂളും അംഗൻവാടിയും എം.എൽ.എയുടെ നേതൃത്വത്തിൽ വൃത്തിയാക്കി. പാറക്കടവ് പഞ്ചായത്തിലെ ഗവ. എൽ.പി.സ്‌കൂളും, 74-ാം നമ്പർ അംഗൻവാടിയുമാണ് റോജി എം. ജോൺ എം.എൽ.എയുടെ നേത്യത്വത്തിൽ പിടി.ഐ ഭാരവാഹികളും ഉൾപ്പെടെ ഇരുപത്തഞ്ചോളം പേർ ചേർന്ന് വൃത്തിയാക്കിയത്. ജില്ലാ പഞ്ചായത്തംഗം കെ.വൈ. ടോമി, എളവൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് പി.വി. ജോസ്, മണ്ഡലം പ്രസിഡന്റ് എം.പി. നാരായണൻ, സി.പി. ഡേവിസ് എന്നിവരോടൊപ്പം അങ്കമാലി നിയോജകമണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള യൂത്ത് കോൺഗ്രസ് പ്രവർത്തകരും പങ്കാളികളായി.