ആലുവ: പ്രളയബാധിതർക്കായി ആലുവ യുവജന കൂട്ടായ്മ ആരംഭിച്ച കളക്ഷൻ സെന്ററിലേക്ക് ഐ.എൻ.ടി.യു.സി ആലുവ റീജിയണൽ കമ്മിറ്റി സ്വരൂപിച്ച സാധനങ്ങൾ പ്രസിഡന്റ് ആനന്ദ് ജോർജ് യുവജന കൂട്ടായ്മ ചെയർമാൻ മുഹമ്മദ് ഷെഫീക്കിന് കൈമാറി. ഐ.എൻ.ടി.യു.സി സംസ്ഥാന സെക്രട്ടറി വി.പി. ജോർജ്, ലത്തീഫ് പുഴിത്തറ, പി.എച്ച്. അസ്ലം, എൻ.എം. അമീർ, പോളി ഫ്രാൻസിസ്, കെ.എച്ച് ഷാജി, രഞ്ജു ദേവസി, അജ്മൽ കാമ്പായി, മനു മൈക്കിൾ, വിനോദ് ജോസ്, കെ.എ. അനന്തു, ഷിജോ തച്ചപ്പിളളി, രാജേഷ് പുത്തനങ്ങാടി, അൽ അമീൻ, ബാവു ചൊർലിക്കര എന്നിവർ സംസാരിച്ചു.