പറവൂർ : താലൂക്കിൽ ഇനിയുള്ളത് പതിനഞ്ച് ദുരിതാശ്വാസ ക്യാമ്പുകൾ മാത്രം. ഇന്നലെ ആറു ക്യാമ്പുകൾ നിർത്തലാക്കി. 1864 പേരാണ് ക്യാമ്പുകളിലുള്ളത്. ആലങ്ങാട് 4, ഏലൂർ 2, കടുങ്ങല്ലൂർ 3, കരുമാലൂർ 1, പുത്തൻവേലിക്കര 3, കുന്നുകര 2 എന്നിങ്ങനെയാണ് ഓരോ വില്ലേജിലുമുള്ള ക്യാമ്പുകളുടെ എണ്ണം. എല്ലായിടത്തുമായി 890 കുടുംബങ്ങളുണ്ട്.