ഫോർട്ടുകൊച്ചി: രക്ഷാ ബന്ധൻ ഉത്സവത്തിന് മട്ടാഞ്ചേരി ഒരുങ്ങി.വർണ്ണ രാഖികൾ എത്തി.ആലോഷം ഇന്ന് നടക്കും. സാഹോദര്യത്തിന്റെ സന്ദേശമുയർത്തി സഹോദരി സഹോദരന്റെ കൈയിൽ രക്ഷാ ബന്ധൻ കെട്ടും. കൂടെ ബന്ധുമിത്രാദികളും ഒപ്പം ഉണ്ടാകും.ശ്രാവണപൗർണമി നാളിലാണ് ചടങ്ങുകൾ നടക്കുന്നത്.തുടർന്ന് തിലകം ചാർത്തി മധുര പലഹാരങ്ങൾ വിതരണം ചെയ്യും. . മട്ടാഞ്ചേരി. ഫോർട്ട് കൊച്ചി, ദക്ഷിണ നാവിക സേനാ കേന്ദ്രം, നേവൽ ബേസ് കഠാരി ബാഗ്, മുണ്ടംവേലി, ദ്രോണാചാര്യ, തേവര തുടങ്ങിയ സ്ഥലങ്ങളിലാണ് ആലോഷം . വർണരാഖികൾ, മുത്തിൽ കെട്ടിയ രാഖികൾ രുദ്രാക്ഷം ചേർത്ത രാഖികൾ ഉൾപ്പടെ വിപണിയിൽ ലഭ്യമാണ്. രണ്ട് രൂപ മുതൽ 260 രൂപ വരെയാണ് വില.ഗുജറാത്ത്, രാജസ്ഥാൻ, ഡൽഹി, പൂന എന്നിവിടങ്ങളിൽ നിന്നാണ് രാഖികൾ വൻതോതിൽ കൊച്ചിയിൽ എത്തുന്നത്. ഫ്രീഡം രാഖികളാണ് വിപണിയിലെ താരം.