accident
പായിപ്ര വെളിയത്തുകുടി നിസാറിന്റെ വീടിന്റെ സംരക്ഷണ ഭിത്തിയും പിറകുവശവും ഇടിഞ്ഞ് അപകടാവസ്ഥയിലായ വീട്

മൂവാറ്റുപുഴ: പായിപ്ര വെളിയത്തുകുടി നിസാറിന്റെ വീടിന്റെ സംരക്ഷണ ഭിത്തിയും പിറകുവശവും ഇടിഞ്ഞ് വീട് അപകടാവസ്ഥയിലായി. ഇന്നലെ വെെകിട്ട് നാലിനാണ് സംഭവം. വലിയ ശബ്ദം കേട്ട് നിസാറും ഭാര്യയും വീടിന്റെ പിറകിലെത്തിയപ്പോഴാണ് സംരക്ഷണ ഭിത്തിയും വീടിന്റെ പിറകുവശവും ഇടിഞ്ഞുവീഴുന്നത് കാണുന്നത്. ശബ്ദം കേട്ട് ഓാടി മാറിയതിനാൽ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. പായിപ്ര ഗവണ്മെന്റ് യു.പി.സ്ക്കൂളിന് സമീപമാണ് നിസാറും കുടുംബവും താമസിക്കുന്നത്. ഹൃദയസംബന്ധമായ അസുഖത്തിന് കോട്ടയം മെഡിക്കൽ കോളേജിലെ ചികിത്സയിലാണ് നിസാർ. ഭാര്യ സൗധയും രോഗിയാണ്. വില്ലേജ് അധികൃതരെ അറിയിച്ചിട്ടുണ്ട്. പിറകുവശവും സംരക്ഷണ ഭിത്തിയും കെട്ടി സംരക്ഷിക്കണമെങ്കിൽ മൂന്ന ലക്ഷത്തോളം രൂപ വേണ്ടിവരും.. നാട്ടുകാർ നിർബ്ബന്ധിച്ച് നിസാറിനേയും കുടുംബത്തേയും അയൽവീട്ടിലേക്ക് മാറ്റി .വാർഡ് മെമ്പർ പി.എസ്.ഗോപകുമാർ , ജില്ലാ പഞ്ചായത്ത് അംഗം എൻ. അരുൺ, പൊതുപ്രവർത്തകനായ എം.കെ.കുഞ്ഞുബാവ എന്നിവർ സ്ഥലം

സന്ദർശിച്ചു